1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഹൈറേഞ്ചില്‍ ആശങ്ക പടരുന്നു. ഇപ്പോള്‍ നടക്കുന്ന വനാതിര്‍ത്തി നിര്‍ണ്ണയം അട്ടിമറിക്കപെടാനുള്ള സധ്യതയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ 30 നകം പുതിയ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

ജനവാസകേന്ദ്രങ്ങള്‍ ഇ.എസ്.എ പിരിധിയില്‍ നിന്ന് ഒഴിവാക്കാനായി നടത്തുന്ന പുതിയ സര്‍വ്വേയും അട്ടിമറിക്കപ്പെടുമോ ആശങ്കയാണ് സമിതി ഉയര്‍ത്തുന്നത്. അതിന് കാരണമായി പറയുന്നത് നേരത്തെ വനം വകുപ്പ് തയ്യാറാക്കുകയും പിന്നീട് വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തിയുടെ ഭൂപടം തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ലാ എന്നതും.

വി.ഡി സതീശന്റെയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ ജയറാം രമേശിന്റെയും കസ്തൂരിരംഗന്‍ അനൂകൂല പ്രസാതാവനകളെ കോണ്‍ഗ്രസ്സ് തള്ളി പറഞ്ഞില്ലായെന്നതുമാണ്. ഇനി ഒരു അട്ടിമറി ഉണ്ടായാല്‍ ശക്തമായ സമരത്തിന് തയ്യാറെടുക്കാനും സമതിയുടെ യോഗം തീരുമാനിച്ചു.

എന്നാല്‍ സമിതിയുടെ ഈ നീക്കം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആരോപണമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ ഏതു രീതിയില്‍ ഉള്ള റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കുക എന്ന് ജനങ്ങള്‍ക്കും ആശങ്കയുണ്ട്.

ജില്ലയിലെ 48 വില്ലേജുകളാണ് ആദ്യഘട്ടത്തില്‍ ഇ.എസ്.എ പരിധിയില്‍ ഉണ്ടായിരുന്നത്. അതിനു സമാന രീതിയിലാണ് വനം വകുപ്പും ഭൂപടം തയ്യാറാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.