TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: കത്‌വ, ഉന്നാവ് ബലാത്സംഗങ്ങളില്‍ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നു; നഗരങ്ങളില്‍ മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിന് ആയിരങ്ങള്‍. ഡല്‍ഹിയിലും മുംബൈയിലുമടക്കം പന്ത്രണ്ടോളം നഗരങ്ങളില്‍ നടന്ന മെഴുകുതിരി കത്തിച്ചുള്ള മാര്‍ച്ചുകളില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് പങ്കുചേരാനെത്തിയത്.

ഭോപ്പാല്‍ ഗോവ, ബെംഗളൂരു കേരളത്തിലെ വിവിധയിടങ്ങളിലും വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പ്ലക്കാര്‍ഡുകളേന്തിയും മനുഷ്യചങ്ങല തീര്‍ത്തുമാണ് മെട്രോ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. മുംബൈയില്‍ നടി പ്രിയങ്കാ ചോപ്രയും നിര്‍മ്മാതാവ് ഏക്താ കപൂറും ആരാധകരോട് പ്രതിഷേധത്തില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തു.

നിങ്ങളുടെ മതവും വിശ്വാസവും ലിംഗവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതയ്ക്കും നീതിക്കുമായി ഏക്താ കപൂര്‍ ട്വിറ്ററിലൂടെ ആരാധകരോട് പ്രതിഷേധത്തിനായി ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലേക്കെത്താന്‍ ആവശ്യപ്പെട്ടു. കഠുവ, ഉന്നാവ് സംഭവങ്ങളിലെ പെണ്‍ക്കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് 49 സിവില്‍ സര്‍വീസ്ഉ ദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി. എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിലെ ഇടപെടലുകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വന്ന അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. നമ്മുടെ കറുത്ത മണിക്കൂറുകളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികരണം അറിയേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.

രണ്ടാഴ്ച മുമ്പാണ് രാജ്യത്തെ പിടിച്ച്കുലുക്കിയ കഠുവ സംഭവം പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ജനുവരിയില്‍ നടന്ന സംഭവത്തിന്റെ തീവ്രത വ്യക്തമാകുന്നത്. കേസിലെ പ്രതികളെ അറസ്റ്റ്ചെ യ്തതില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരടക്കം രംഗത്തെത്തിയിരുന്നു. സംഭവം പുറത്ത്വ ന്ന് പ്രതിഷേധം ആളിക്കത്തിയതോടെ മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നു.

ബിജെപി എംഎല്‍എക്കെതിരെ കുറ്റമാരോപിച്ച് ബലാത്സംഗത്തിനിരയായ പെണ്‍ക്കുട്ടി യുപി മുഖ്യമന്ത്രിയുടെ വീടിന്മു ന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് ഉന്നാവ് സംഭവം പുറംലോകമറിയുന്നത്. അലഹബാദ്ഹൈ ക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കുറ്റാരോപിതനായ എംഎല്‍എയെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
കോമണ്‍സില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയുടെ ബ്രെക്‌സിറ്റ് കസ്റ്റംസ് ബില്‍; നോ ഡീല്‍ ബ്രെക്‌സിറ്റിനായുള്ള ആവശ്യം ശക്തമാകുന്നു
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
നവാസ് ഷെരീഫിനും മകള്‍ക്കും ജാമ്യമില്ല; ഹര്‍ജി തള്ളി പാക് ഹൈക്കോടതി
മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു
മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു
ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്
ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു പകരം കേസിനു പോകാന്‍ തെരേസാ മേയ്ക്ക് ട്രംപിന്റെ ഉപദേശം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി
More Stories..