1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2016

സ്വന്തം ലേഖകന്‍: കാവേരി നദീജല തര്‍ക്കം, ബംഗളുരുവില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, കര്‍ഫ്യു പിന്‍വലിച്ചു, ഇന്ന് തീവണ്ടികള്‍ തടയും. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതുമായുണ്ടായ സംഘര്‍ഷം ശാന്തമാകുന്ന സാഹചര്യത്തില്‍ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും.

ബസുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് പുനരാരംഭിച്ചതോടെ ജനജീവതം സാധാരണ നിലയിലായി. വ്യാപാര സ്ഥാപനങ്ങളും കടകളും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. നഗരമെങ്ങും വമ്പിച്ച രീതിയിലുള്ള പോലീസ് സാനിധ്യമുണ്ട്. സമാധാന പൂര്‍വമായ പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്.

അതിനിടെ കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ 15 ആം വ്യാഴാഴ്ച റയില്‍ ബന്ദും 16 ആം തിയതി വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ കടയടപ്പുസമരവും നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വനം ചെയ്തു.

കന്നട, കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ് കര്‍ണാടകത്തില്‍ ഇന്ന് റയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ബംഗളുരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനും 19 ആം തിയതി തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലയില്‍ റോഡുപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കുനേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് 16 ന് സംസ്ഥാനത്ത് കടയടപ്പുസമരം നടത്തുന്നതെന്ന് തമിഴ്‌നാട് വണികര്‍ സംഘങ്ങളിന്‍ പേരമയ്പ് പ്രസിഡന്റ് എ.എം വിക്രംരാജ് അറിയിച്ചു. സമരത്തിന് മറ്റു വ്യാപാരി സംഘടനകളുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

ബസ്സുകള്‍, ഓട്ടേറിക്ഷകള്‍, സിനിമ തിയേറ്ററുകള്‍, പെട്രോള്‍ ബങ്കുകള്‍, ചായക്കടകള്‍ തുടങ്ങിയ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പിന്തുണ സമരത്തിന് വേണമെന്നും വിക്രംരാജ് വ്യക്തമാക്കി. അതേസമയം, സംഘര്‍ഷങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. പൊലീസ് വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ബംഗളുരു സ്വദേശി കുമാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ചയും പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.