1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2018

സ്വന്തം ലേഖകന്‍: 19 ലൊക്കേഷനുകളില്‍ 52 സ്‌ക്രീനുകളിലായിരുന്നു 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം; എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവുമായി കായംകുളം കൊച്ചുണ്ണി. ഏറ്റവും ദൈര്‍ഘ്യമേറിയ മൂവി സ്‌ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. റിലീസ് ദിവസം ഒക്ടോബര്‍ 11 രാവിലെ 6 മണി മുതല്‍ ഒക്ടോബര്‍ 12 രാവിലെ 6 മണി വരെ തുടര്‍ച്ചയായി പ്രദര്‍ശനം നടത്തിയതിനാണ് റെക്കോര്‍ഡ്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 19 ലൊക്കേഷനുകളിലായി 52 സ്‌ക്രീനുകളിലായിരുന്നു 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനം നടത്തിയത്. പുരസ്‌ക്കാരം നിര്‍മ്മാതാവ് ഗോകുലം ഗോപാലാന്‍ സ്വീകരിച്ചു.
വിജയകരമായി തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കായംകുളം കൊച്ചുണ്ണി ഉടന്‍ തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കായംകുളം കൊച്ചുണ്ണി തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുകയാണ്.

ബോബിസഞ്ജയ് കൂട്ടുകെട്ടിലെ തിരക്കഥ റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്തത്. 1830ല്‍ ജീവിച്ചിരുന്ന കേരളത്തിന്റെ വീരനായകനായ കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി, ബാബു ആന്റണി, തെസ്‌നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.