1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015


രാജീവ് കുമാര്‍

‘കുടുംബത്തോടും കുടുംബ സുഹൃത്തുക്കളോടുമൊപ്പം ഒരു ദിവസം’സ്റ്റോക്ക്ഓണ്‍ ട്രെന്റിലെ കേരളകള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ )ഞായറാഴ്ച (16/08/15) നടത്തിയ സമ്മര്‍ടൂര്‍ ആസ്വാദനത്തില്‍ വ്യത്യസ്തമായത് ഇങ്ങിനെയാണ്.

ബ്രിട്ടണിലെ ഏറ്റവും ഹൃദ്യമായ കടല്‍തീര വിനോദങ്ങള്‍ സമ്മാനിക്കുന്ന ‘ബ്ലാക്ക്പൂള്‍ ബീച്ച് സൈഡിലേക്കാണ് കെ.സി.ഏ. യുടെ സമ്മര്‍ടൂര്‍ ഒരുക്കിയത്. കെ.സി.ഏ. പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെയും ടൂര്‍കോഡിനേറ്റേഴ്‌സ് ബിനോയ് ചാക്കോ, രാജീവ് കുമാര്‍ എന്നിവരുടെയും മേല്‍നോട്ടത്തില്‍ 25ഓളം കുടുംബങ്ങളില്‍ നിന്നുമായി കുട്ടികളും മുതിര്‍ന്നവരുമായി 85 ലതികം അംഗങ്ങള്‍ പങ്കെടുത്തു.

കടലുംകാലാവസ്ഥയും അനുകൂലമായപ്പോള്‍ കുട്ടികള്‍ക്കൊപ്പം പ്രായമായ മാതാപിതാക്കളും ‘ബ്ലാക്ക്പൂളിന്റെ മുക്കിലും മൂലയിലുമായി ഓടിനടന്ന് ഉല്ലസിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും കെ.സി.ഏ. പ്രസിഡന്റ് സോബിച്ചന്‍ കോശി നന്ദി അറിയിച്ചതോടൊപ്പം സെപ്റ്റംബര്‍ 12ന് നടക്കുന്ന ഓണാഘോഷത്തിലേക്ക് ഒരിക്കല്‍കൂടി ഹാര്‍ദ്ദവമായി ക്ഷണിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.