1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2017

സ്വന്തം ലേഖകന്‍: മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കടന്നാക്രമണം നടത്തിയത്.

നരേന്ദ്ര മോദി ഒരു നാണംകെട്ട ഏകാധിപതിയാണെന്നും, അദ്ദേഹം ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ആദായ നികുതി വകുപ്പിനെ കൂട്ടുപിടിച്ച് നരേന്ദ്രമോദി ആംആദ്മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നു. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ പോകുന്ന ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദി ഇത്തരം നാണംകെട്ട കളി കളിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന പദവി റദ്ദാക്കാന്‍ ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പരാജയം ഒഴിവാക്കുന്നതിന് മോഡി കളിക്കുന്ന വൃത്തികെട്ട കളിയാണ് ഇതെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

പഞ്ചാബിലും ഗോവയിലും വിജയിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 24 മണിക്കൂര്‍ മുമ്പ് ശ്രമിക്കുന്ന നാണം കെട്ട ഏകാധിപതി എന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. എ.എ.പിയുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന പദവി റദ്ദാക്കണമെന്ന് വെള്ളിയാഴ്ചയാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

27 കോടി രൂപ സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും, കൃത്രിമം നടത്തിയതിന് ആംആദ്മി പാര്‍ട്ടിയുടെ രജിസട്രേഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.