1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: കെനിയ 100 ടണ്‍ വരുന്ന ആനക്കൊമ്പു ശേഖരം തീയിട്ടു നശിപ്പിക്കുന്നു, നടപടി ആനകളുടെ സംരക്ഷണത്തിന്റെ ഭാഗമായി. ആഫ്രിക്കന്‍ ആനകളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചാണ് 100 ടണ്ണിലേറെ ആനക്കൊമ്പുകള്‍ കത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നയ്‌റോബി നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയ 11 തീക്കുണ്ഡങ്ങളിലാണ് ആനക്കൊമ്പുകള്‍ ചാരമാക്കുന്നത്. ആദ്യത്തെ കൊമ്പിന് തീപകര്‍ന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുരു പരിപാടി ഉദ്ഘാടനം ചെയ്യും. ആനക്കൊമ്പുകള്‍ക്കുമേല്‍ വിറകടുക്കി തയ്യാറാക്കിയ വന്‍ ചിതകള്‍ എരിഞ്ഞുതീരാന്‍ ദിവസങ്ങളോളം എടുക്കും.

ആനക്കൊമ്പുകളുടെ അനധികൃത വ്യാപാരം അവസാനിപ്പിക്കാന്‍ ആഫ്രിക്കന്‍ നേതാക്കള്‍ തീരുമാനിച്ചതിനുപിന്നാലെയാണ് കെനിയയുടെ നടപടി. പതിറ്റാണ്ടുകള്‍ക്കകം ആഫ്രിക്കന്‍ ആനകളുടെ വംശം നശിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കെനിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് കത്തിക്കലിനോട് പ്രതിഷേധവും ശക്തമാണ്.

ഇത്രയും വലിയ ശേഖരം കത്തിച്ചാല്‍ കൊമ്പ് കിട്ടാതാകുമെന്നും ഇത് ആനവേട്ട വര്‍ധിക്കാന്‍ ഇടയാക്കുമെന്നുമാണ് വിമര്‍ശനം. ആന വേട്ടക്ക് പേരുകേട്ട കെനിയന്‍ കാടുകളില്‍ കൊമ്പിനായി വേട്ടക്കാര്‍ കൊന്നൊടുക്കിയ കൊമ്പന്മാര്‍ക്ക് കണക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.