1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

സ്വന്തം ലേഖകന്‍: കെനിയയില്‍ ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്ന് 47 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ കര്‍ഷകന്‍ മന്‍സുകുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഡാം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്.

ജലസേചനത്തിനും, മത്സ്യകൃഷിക്കുമായിട്ടാണ് പട്ടേല്‍ ഡാം ഉപയോഗിച്ചിരുന്നത്. നാക്കുരുവിലെ റിഫ്റ്റ്വാലി പട്ടണത്തിന് സമീപമുള്ള സോളായിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വലിയ ജലസംഭരണികളില്‍ ഒന്നാണ് തകര്‍ന്ന ഡാം.

ഡാമിന് സമീപത്തെ വീടുകളില്‍ രാത്രി ഉറങ്ങിക്കിടക്കുന്നവരാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പലരുടേയും മൃതദേഹം കണ്ടെടുക്കാനായത്.

കടുത്ത വരള്‍ച്ചയ്ക്കുശേഷം ബുധനാഴ്ചയുണ്ടായ ശക്തമായ മഴയില്‍ കെനിയയുടെ മിക്കഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കനത്ത മഴയിലും കെടുതിയിലും ഇതുവരെ ഇരുന്നൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.