1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: ഓണാഘോഷത്തിനായി കേരളം പൊട്ടിച്ചത് 410 കോടി രൂപയുടെ മദ്യം, കഴിഞ്ഞ ഓണത്തേക്കാള്‍ 16% കൂടുതല്‍. കഴിഞ്ഞ എട്ടു ദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.

ഈ മാസം ഒന്നുമുതല്‍ ഉത്രാടദിനം വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 59 കോടിയായിരുന്നു.

പതിവുപോലെ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട തന്നെയാണ് ഇത്തവണയും മദ്യവില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇരിങ്ങാലക്കുട ബവ്‌റിജസ് കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. തിരുവോണത്തിന്റെ തലേ ദിവസമായ ഉത്രാടപ്പാച്ചിലില്‍ ഇരിങ്ങാലക്കുടക്കാര്‍ മാത്രം വാങ്ങിക്കുടിച്ചത് 53 കോടി രൂപയുടെ മദ്യമാണെന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഓണക്കാലത്താകെ 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും മദ്യത്തിന്റെ വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ബവ്‌റിജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.