1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2017

സ്വന്തം ലേഖകന്‍: കേരള ബാങ്ക് മലയാള മാസം ചിങ്ങം ഒന്നിന് യാഥാര്‍ഥ്യമാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 16 ന് കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക.

ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപവായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍.ബി.ഐക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനിക വത്കരണത്തിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.