1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2017

സ്വന്തം ലേഖകന്‍: എല്ലാ വീട്ടിലും വെളിച്ചം, കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത സംസ്ഥാനം. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കേരളത്തെ സമ്പൂര്‍ണമായി വൈദ്യുതവല്‍ക്കരിച്ച ആദ്യ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോഴിക്കോട്ട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളില്‍ പദ്ധതിയുടെ ഭാഗമായി 174 കോടി രൂപ മുതല്‍മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ കെ.എസ്.ഇ.ബി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെ.എസ്.ഇ.ബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.

വീടുകളുടെ വയറിങ് പൂര്‍ത്തീകരിക്കുന്നതിന് വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍ എന്നിവ സഹകരിച്ചു. നാടാകെ ഒന്നിച്ചു നിങ്ങിയാല്‍ ഇനിയും വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. കെ.എസ്.ഇ.ബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാകില്ലെന്നും സോളാര്‍ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.