1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: ‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി. ഐഎസ്എല്‍ പുതിയ സീസണില്‍ ടീമിന്റേയും ആരാധകരുടേയും ആവേശം വാനോളം ഉയര്‍ത്തുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം.

‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. പുതിയ സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത് റിപ്പോര്‍ട്ടറോട് പറഞ്ഞു സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ മാതൃകയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറക്കിയിരിക്കുന്നത്.

സികെ വിനീത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും എത്തുന്നുണ്ട്. മലയാളി ശൈലിയില്‍ മുണ്ടും മടക്കിക്കുത്തി കളി കാണാന്‍ പോകുന്നവരുടെ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. പുതിയ സീസന്റെ തുടക്കത്തിനു മുന്നോടിയായി സ്‌പെയിനില്‍ പരിശീലനത്തിലാണ് ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.