1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: തേനും പാലും ഒഴുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കെഎം മാണിയുടെ പകരക്കാരനായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ബജറ്റ് അവതരണത്തിലും മാണി ശൈലി പിന്തുടര്‍ന്നു. റബര്‍ സംഭരണം, ഊര്‍ജ്ജ ലഭ്യത, സൗരോര്‍ജ്ജ പ്‌ളാന്റുകള്‍,മല്‍സ്യതൊഴിലാളികള്‍ക്കും മല്‍സ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, ഭവന പദ്ധതികള്‍, ഗ്രാമവികസനം, ടൂറിസം, ക്ഷീര വികസനം, കാര്‍ഷിക കോളജുകള്‍, റോഡു വികസനം, സന്തുലിതവും സ്ഥായിയായതുമായി പ്രദേശിക വികസനം തുടങ്ങി വാഗ്ദാനങ്ങളുടെ പെരുമഴയാണ് ബജറ്റില്‍.

പെന്‍ഷന്‍ തുക ആയിരത്തില്‍ നിന്ന് ആയിരത്തി അഞ്ഞൂറാക്കി. എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും അരി സൗജന്യമായി നല്‍കും. കേരള പബ്‌ളിക് സര്‍വീസ് ഡെലിവറി ഇന്‍കുബേറ്റര്‍ സ്ഥാപിക്കും, ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള വാറ്റ് നികുതിയില്‍ നിന്ന് നീക്കി, കാര്‍ഷികാദായ നികുതി എടുത്തു കളഞ്ഞു, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ 10 കോടി തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചു.

റവന്യൂ കമ്മി 9897 കോടി രൂപയായും ധനക്കമ്മി 19971 കോടിയും ആയെന്ന് ബജറ്റിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ് 23583 കോടിയുമാണ്. റവന്യൂ ചെലവ് 99990 കോടിയായി. മൂലധന ചെലവ് 9572 കോടിയും. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 158 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന പകര്‍പ്പുകള്‍ കോപികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.