1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2018

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും. പ്രവാസി മേഖലയ്ക്കുവേണ്ടി ബജറ്റില്‍ റെക്കോര്‍ഡ് തുകയായ 80 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. ലോക കേരളസഭ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി ‘സാന്ത്വനം’ സ്‌കീം, നോര്‍ക്കയ്ക്ക് ഫണ്ട്, തിരികെ വരുന്ന പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തുടങ്ങി നിരവധി മേഖലകളിലേക്ക് പണം മാറ്റിവച്ചു. എന്‍ആര്‍ഐ ചിട്ടിയെന്ന ആശയത്തിനു പുറമേയാണ് വിവിധ പദ്ധതികളും 80 കോടി രൂപയും സംസ്ഥാനം പ്രവാസികള്‍ക്കായി മാറ്റിവച്ചത്.

പ്രവാസികള്‍ക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കും. കെഎസ്എഫ്ഇയുടെ പ്രത്യേക എന്‍ആര്‍ഐ ചിട്ടി മാര്‍ച്ച്–ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും.ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍ആര്‍ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്.

ലോക മലയാളികളെ കേരളവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാന്‍ പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. നടപ്പാക്കാത്ത ആ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.