1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2019

സ്വന്തം ലേഖകൻ: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്.

സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്‍റെ കോണ്‍ഫറന്‍ സ് ഹാളിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നത് ഒസാക്ക സര്‍വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്സുകള്‍ ആ ദിശയിലേക്കുള്ള ആദ്യപടിയാകും.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.