1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2019

സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ കേരളത്തിന് ജപ്പാനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും ഒസാക്കയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം 5.15 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരടങ്ങിയ സംഘം ഒസാക്കയില്‍ എത്തിയത്.

ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു. വ്യവസായികളും പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമായ ഒട്ടേറേ മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തെ സഹായിച്ച പ്രവാസി മലയാളികളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി മലയാളികള്‍ക്ക് കേരള വികസനത്തിന് സഹായം നല്‍കുന്നതിനുള്ള വേദിയാണ് ലോക കേരള സഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പരിച്ഛേദമാണ് ഇവിടെ കൂടിയിട്ടുള്ളത്. ജപ്പാനിൽ മലയാളികൾ വളരെ കൂടുതലില്ല. എന്നാൽ മലയാളികൾ ലോകത്തിന്റെ ഏത് ഭാഗത്തും നിറഞ്ഞ സാന്നിധ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. വ്യവസായ കായിക യുവനക്ഷേമ വകുപ്പ് മന്ത്രിയും ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്. ബിസിനസ് പ്രൊഫഷണൽ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തിൽ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.