1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5528 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 24 മണിക്കൂറിനിടെ 61,239 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,318 പേരാണ് ഇനി ചികിത്സയിലുള്ളത്. 7,38,808 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

പോസിറ്റീവായവർ

എറണാകുളം 893
കോഴിക്കോട് 599
കോട്ടയം 574
മലപ്പുറം 523
കൊല്ലം 477
പത്തനംതിട്ട 470
തൃശൂര്‍ 403
തിരുവനന്തപുരം 344
ആലപ്പുഴ 318
ഇടുക്കി 222
പാലക്കാട് 217
വയനാട് 213
കണ്ണൂര്‍ 182
കാസർകോട് 93

നെഗറ്റീവായവർ

തിരുവനന്തപുരം 352
കൊല്ലം 684
പത്തനംതിട്ട 294
ആലപ്പുഴ 302
കോട്ടയം 920
ഇടുക്കി 70
എറണാകുളം 761
തൃശൂര്‍ 403
പാലക്കാട് 179
മലപ്പുറം 478
കോഴിക്കോട് 562
വയനാട് 139
കണ്ണൂര്‍ 220
കാസർകോട് 60

രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 812, കോഴിക്കോട് 577, കോട്ടയം 539, മലപ്പുറം 506, കൊല്ലം 474, പത്തനംതിട്ട 405, തൃശൂര്‍ 393, തിരുവനന്തപുരം 242, ആലപ്പുഴ 308, ഇടുക്കി 211, പാലക്കാട് 82, വയനാട് 200, കണ്ണൂര്‍ 151, കാസർകോട് 88 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, മലപ്പുറം, കാസർകോട് 1 വീതം. വിവിധ ജില്ലകളിലായി 2,02,171 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,91,116 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 11,055 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1268 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

3 പുതിയ ഹോട്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (കണ്ടെയ്ൻമെന്റ് സോണ്‍ വാര്‍ഡ് 6, 13), നെടുമ്പ്രം (5), കാസർകോട് ജില്ലയിലെ വോര്‍ക്കാഡി (1) എന്നിവ. 5 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ നിലവില്‍ ആകെ 438 ഹോട്സ്‌പോട്ടുകളാണുള്ളത്.

നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം

നാലു മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണൻ (ന്യൂസീലൻഡ്), സിദ്ദീഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹൻ തോമസ് (ഖത്തർ), ബാബുരാജൻ കല്ലുപറമ്പില്‍ ഗോപാലൻ (ബഹ്റൈൻ) എന്നിവർക്കാണു പുരസ്കാരം ലഭിച്ചത്. ന്യൂസീലൻഡിൽ ലേബർ പാർട്ടി എംപിയും മന്ത്രിയുമാണ് പ്രിയങ്ക. ന്യൂസീലന്‍ഡിൽ മന്ത്രി പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ്. സൗദിയിലെ ഇറാം ഗ്രൂപ്പിന്റെ സ്ഥാപകനാണ് സിദ്ദിഖ് അഹമ്മദ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.