1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3110 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35,281 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 3322 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 443
കോഴിക്കോട് 414
മലപ്പുറം 388
കോട്ടയം 321
കൊല്ലം 236
തിരുവനന്തപുരം 222
ആലപ്പുഴ 186
പാലക്കാട് 176
തൃശൂര്‍ 168
കണ്ണൂര്‍ 160
ഇടുക്കി 141
പത്തനംതിട്ട 131
വയനാട് 76
കാസര്‍കോട് 48

നെഗറ്റീവായവർ

തിരുവനന്തപുരം 212
കൊല്ലം 299
പത്തനംതിട്ട 281
ആലപ്പുഴ 441
കോട്ടയം 193
ഇടുക്കി 46
എറണാകുളം 485
തൃശൂര്‍ 563
പാലക്കാട് 201
മലപ്പുറം 457
കോഴിക്കോട് 404
വയനാട് 34
കണ്ണൂര്‍ 277
കാസർകോട് 79

63,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,47,389 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസർകോട് 37 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം.

വിവിധ ജില്ലകളിലായി 1,99,398 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 948 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടുക്കി ജില്ലയിലെ ഉപ്പുതറ (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 12, 13) ആണ് പുതിയ ഹോട്സ്‌പോട്ട്. 2 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ നിലവില്‍ ആകെ 440 ഹോട്സ്‌പോട്ടുകളാണുള്ളത്.

വാക്സീന്‍റെ ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും

കൂടുതൽ കൊവിഡ് വാക്സീനുകൾക്ക് ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സ്വകാര്യ േമഖലയിലെ ആരോഗ്യ പ്രവർത്തകർക്കും വാക്സീൻ നൽകും. മൂന്നു കോടി ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്. കോവിഷീൽഡ് വാക്സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകി. ഒരു കോടി വാക്സീനാണ് ഓർഡർ നൽകിയത്. മൂന്നു കോടി ആളുകൾക്കുള്ള വാക്സീൻ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

30 കോടി ആളുകൾക്ക് വാക്സീൻ നൽകാണ് നടപടി പുരോഗമിക്കുന്നത്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് ആദ്യം വാക്സീൻ നൽകുന്നത്. മൂന്നു കോടിയിൽ ഒരു കോടി ആരോഗ്യ പ്രവർത്തകരാണ്. ഇവർക്കായിരിക്കും ആദ്യം വാക്സീൻ നൽകുന്നത്. അതിന് ശേഷമായിരിക്കും പൊലീസ് അടക്കമുള്ളവർക്ക്. 50 വയസ്സിന് മുകളിലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർക്കായിരിക്കും മൂന്നാം ഘട്ടത്തിൽ വാക്സീൻ നൽകുന്നത്. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.