1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

സ്വന്തം ലേഖകന്‍: കേരളം ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍, വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. കേരളത്തില്‍ വിനോദസഞ്ചാരത്തിന് എത്തുന്ന ജര്‍മന്‍കാര്‍ അപകടകാരികളും അലഞ്ഞുതിരിയുന്നവരുമായ തെരുവുനായ്ക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജര്‍മന്‍ മാധ്യമങ്ങളുടെ മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ വിനോദസഞ്ചാരി ഇന്ത്യയിലെത്തിയപ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയും ജര്‍മനിയില്‍ തിരിച്ചെത്തിയപ്പോള്‍ പേവിഷബാധമൂലം മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അടുത്ത കാലത്ത് ജര്‍മനിയിലെ പ്രമുഖ അച്ചടി ദൃശ്യമാധ്യമങ്ങള്‍ ഇന്ത്യയിലെ തെരുവ് നായ്ക്കളെക്കുറിച്ച് പഠനറിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. കേരളം ‘ഡോഗ്‌സ് ഓണ്‍ കണ്‍ട്രി’ ആയി മാറി എന്നുവരെ ജര്‍മന്‍ മാധ്യമങ്ങള്‍ ആക്ഷേപിച്ചു.

ഇന്ത്യയില്‍ കുറഞ്ഞത് 25 കോടി തെരുവുനായ്ക്കളുണ്ടെന്നാണ് ജര്‍മന്‍കാരുടെ കണ്ടെത്തല്‍.തെരുവുനായ്ക്കളെ തലോടാനോ ഭക്ഷണം നല്‍കാനോ ശ്രമിക്കരുതെന്നും പഠനറിപ്പോര്‍ട്ടില്‍ സ!ഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.