TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18ന് അബുദാബി, 19ന് ദുബൈ 20ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ഒക്ടോബര്‍ 18 മുതല്‍ 20 വരെ സൗദിയില്‍ എ.കെ.ബാലന്‍, ലോ സെക്രട്ടറി ഹരീന്ദ്രനാഥ് എന്നിവരും ഒക്ടോബര്‍ 19ന് റിയാദില്‍ മാത്യു ടി. തോമസ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു എന്നിവര്‍ സന്ദര്‍ശനം നടത്തും.

ഒമാന്‍, മസ്‌കറ്റ്, സലാല എ.സി.മൊയ്തീന്‍, കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍, ഖത്തര്‍, ദോഹ ഡോ. കെ.ടി.ജലീല്‍, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ഷാജഹാന്‍, ബഹ്‌റൈന്‍എം.എം. മണി, കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടര്‍ എന്‍.എസ്.പിള്ള, ഒക്ടോ. 20: കുവൈത്ത് – ഇ.പി.ജയരാജന്‍, വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍,
ഒക്ടോ. 21: സിംഗപ്പൂര്‍ ഇ.ചന്ദ്രശേഖരന്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി. ജെയിംസ്, മലേഷ്യ ക്വാലാലംപുര്‍ പി. തിലോത്തമന്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഹനീഷ് മുഹമ്മദ്,

ഒക്ടോ. 20, 21: ഓസ്‌ട്രേലിയ സിഡ്‌നി, മെല്‍ബണ്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ, സാമൂഹികനീതിവകുപ്പ് സെക്രട്ടറി ജാഫര്‍ മാലിക്, ഒക്ടോ. 21: ന്യൂസീലന്‍ഡ് ഓക്‌ലന്‍ഡ് രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലണ്ടന്‍ കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജര്‍മനി ഫ്രാങ്ക്ഫുര്‍ട് എ.കെ. ശശീന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി, നെതര്‍ലന്‍ഡ്‌സ്, ആംസ്റ്റര്‍ഡാം മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എന്‍.സതീഷ്, ഒക്ടോ. 20, 21: അമേരിക്ക ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഷിക്കാഗോ – ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ പുരുഷോത്തമന്‍,

ഒക്ടോ 21: കാനഡ ലിവര്‍പൂള്‍, ടൊറന്റോ വി.എസ്. സുനില്‍കുമാര്‍, പി.ആന്‍ഡ് എ.ആര്‍.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, ഒക്ടോ. 19, 21: അമേരിക്ക വാഷിങ്ടണ്‍, ടെക്‌സാസ്, ഫ്‌ലോറിഡ ജി. സുധാകരന്‍, നോര്‍ക സി.ഇ.ഒ. ഹരികൃഷ്ണന്‍, ഒക്ടോബര്‍ 21: ശ്രീലങ്ക കൊളംബോ ടി.പി.രാമകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ യാത്രാ പദ്ധതികള്‍. പര്യടനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
’20 യുവതികളെ പീഡിപ്പിച്ച് വെര്‍ജീനിയയെ വിറപ്പിച്ച ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്‍’ സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തല്‍ വിവാഹമോചന ശേഷം പുറത്തുവിട്ട് ഭാര്യ; പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റവാളി പിടിയില്‍

കെഎസ്ആര്‍ടിസി യേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്
കെഎസ്ആര്‍ടിസി യേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
More Stories..