1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2018

സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം. അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് വെസ്റ്റണ്‍ റീജിയന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം.

ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം സ്വീകരിക്കുന്നത്. ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന് സഹായം തേടുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനു നിയമ തടസങ്ങളുണ്ട്. എന്നാല്‍ ഫൌണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനു തടസമില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

കേരളത്തിലെ ഏതു മേഖലകളിലാണ് സഹായം അനിവാര്യമായിട്ടുള്ളതെന്നു ചര്‍ച്ച ചെയ്തു. ഇതനുസരിച്ചാണ് വീട് നിര്‍മ്മാണ മേഖലയില്‍ ആണ് സഹായം വേണ്ടതെന്നു തീരുമാനമായത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ സ്മിത പന്ദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.