TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോള്‍, നമ്മെളെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദുരിതക്കയത്തിലായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി നമ്മളാല്‍ ആവുന്ന സഹായം ചെയ്യുവാന്‍ യുക്മയും നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നു. 

ഈ വാര്‍ത്തയെഴുതുന്ന സമയം വരെ 34 ഇല്‍ പരം ജീവനുകള്‍ നഷ്ടമായിരിക്കുന്നു. പത്തനംതിട്ടയില്‍ മാത്രം 25000 ത്തിലധികം പേര്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നു. എറണാകുളം ജില്ലയില്‍ 35000 ആള്‍ക്കാര്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നു. ഒരു ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ആയിരക്കണക്കിനാളുകള്‍, ഓണത്തിനായി കരുതിയിരുന്ന കാര്‍ഷിക വിളകള്‍ നശിച്ച കൃഷിക്കാര്‍, വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാര്‍, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളില്‍ അഭയം തേടിയവര്‍, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികള്‍ മുതല്‍ രോഗക്കിടക്കയില്‍ കഴിയുന്ന പ്രായമായവര്‍വരെ.

നമ്മുടെ നാടിനെ ഒന്നടങ്കം മുക്കിയ ഈ മഹാവിപത്തില്‍പെട്ടവരെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആവതു ശ്രമങ്ങള്‍ ചെയ്യുന്നു എന്ന ഒരാശ്വാസം മാത്രമാണ് ഇപ്പോള്‍ നമുക്കുള്ളത്. ഈ അവസരത്തില്‍ കരുണയുള്ള, നന്മ വറ്റാത്ത ഹൃദയത്തിന്റെ ഉടമകളായ എല്ലാവരുടെയും മുന്‍പില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കൈ നീട്ടുകയാണ് . നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും ഗിഫ്റ്റ് എയ്ഡ് വഴി 25 പെന്‍സ് അധികമായി ലഭിക്കും. കിട്ടുന്ന തുക മുഴുവനും, ഗിഫ്റ്റ് എയ്ഡ് അടക്കം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ക്കായി ഒരു ദിവസത്തെ വരുമാനം നമുക്ക് മാറ്റിവെക്കാം. ഒരു ദിവസത്തെ നമ്മുടെ അദ്ധ്വാനഫലത്തെ സന്മനസ്സോടെ നല്‍കി നിസ്സഹായവരായ അവരെ സഹായിക്കാം. യുകെയിലെ ഓരോ മലയാളിയും മനസ്സു വെച്ചാല്‍ മാന്യമായ ഒരു തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ നമുക്ക് സാധിക്കും.

കരുണ വറ്റാത്ത സുമനസുകളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സംഭാവനകള്‍ നല്‍കുവാനുള്ള വിര്‍ജിന്‍ മണിയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. കൂടാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായുള്ള അവശ്യ വസ്തുക്കള്‍ സമാഹരിച്ചു നാട്ടിലെത്തിക്കുവാനും യുക്മ അടിയന്തിരമായി മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്നുണ്ട്.

https://uk.virginmoneygiving.com/chartiy-web/chartiy/displayChartiyCampaignPage.action?chartiyCampaignUrl=keraladisaster

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ വാവച്ചിയുടെ സ്മരണയില്‍ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി ഒരിക്കല്‍ കൂടി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് നോട്ടിംഗ്ഹാമില്‍
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ, യുക്മ ‘സ്‌നേഹക്കൂട്’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എസ്എന്‍ഡിപി യു കെ ശാഖാ 6170 ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡണില്‍
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
എം.കെ.സി.എയുടെ ബാഡ്മിന്റന്‍ ക്ലബിന് തുടക്കം കുറിച്ചു
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
അംഗ അസ്സോസ്സിയേഷ നുകളുടെയും റീജിയനുകളുടെയും അഭ്യര്‍ത്ഥന മാനിച്ചു തീയതികളില്‍ മാറ്റം വരുത്തി യുക്മ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ കുമാരി കരുണതേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
യുക്മയുടെ അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്ത യു ഗ്രാന്റ് ബംപര്‍ സമ്മാനം ബര്‍മിങ്ഹാമിലെ സി.എസ്. മിത്രന്
More Stories..