1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

സ്വന്തം ലേഖകന്‍: പ്രളയ ദുരിതാശ്വാസം; കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; ഇന്ത്യന്‍ രൂപയുടെ നില ശക്തമായ നിലയാണെന്നും പ്രസ്താവന. പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും സംസ്ഥാനത്ത് കൂടുതല്‍ സഹായം നല്‍കുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുനരധിവാസ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രം നല്‍കിയ 600 കോടി രൂപ ഇടക്കാല ആശ്വാസം മാത്രമാണ്. സഹായം അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ആദ്യം ഇടക്കാല ആശ്വാസം. പിന്നെ സംസ്ഥാന പ്രതിനിധികള്‍ക്കൊപ്പം കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

എത്ര മനുഷ്യരെ ബാധിച്ചു, എത്ര വീടുകള്‍ തകര്‍ന്നു തുടങ്ങിയ കണക്കുകളെടുക്കും. ഇതനുസരിച്ചാണ് തുക എത്രയെന്നു തീരുമാനിക്കുക. എന്‍ഡിഎ ഭരിക്കുന്നതോ അല്ലാത്തതോ ആയ എല്ലാം സംസ്ഥാനങ്ങളിലും ഈ നടപടിക്രമമാണു പിന്തുടരുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

രൂപയുടെ മൂല്യം ഇടിയുന്നതിനു പിന്നില്‍ രാജ്യത്തിനു പുറത്തുള്ള കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. 45 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്. റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.