1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണ​ക്കടത്ത്​ കേസിലെ മുഖ്യ ആസൂത്രകയെന്ന്​ കരുതുന്ന സ്വപ്​ന സുരേഷ്.​ താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡി​​േപ്ലാമാറ്റിക്​ ബാഗിൽ വന്ന സ്വർണവുമായി തനിക്ക്​ പങ്കില്ല. കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്​തിട്ടില്ലെന്നും സ്വപ്​ന സുരേഷ്​ മാധ്യമങ്ങൾക്ക്​ അയച്ചുനൽകിയ ശബ്​ദസന്ദേശത്തിൽ പറയുന്നു.

കോൺസൽ ജനറലി​ന്റെ അഡ്​മിനിസ്​ട്രേറ്റീവ്​ വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട്​ ഉന്നത ഉദ്യേഗസ്​ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഔദ്യോഗിക കാര്യങ്ങൾക്ക്​ വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്​. യു.എ.ഇ ജനറൽ പറയുന്ന ​ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്​തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്​. ഉന്നത അധികാരികളെ ബന്ധപ്പെട്ടത്​ ജോലിയുടെ ഭാഗമായി മാത്രമാണ്​. ആശയ വിനിമയം കോൺസുലേറ്റ്​ ജനറലി​​ന്റെ നിർദേശം അനുസരിച്ച്​ മാ​ത്രമാണ്​.

മുഖ്യമാരുടെയോ സ്​പീക്കറുടെയോ വീടുകൾ കയറിയിറങ്ങിട്ടില്ല

മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട്​ ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്​. തികച്ചും ഔദ്യോഗികമായി മാത്രം. യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എ​​ന്റെ വ്യക്​തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എ​​ന്റെ കുഞ്ഞു മക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന ത​​ന്റെ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബ്​ൾ സ്​പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതിക​ളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനും സാക്ഷിയായിട്ടില്ല. യു.എ.ഇയിൽനിന്ന്​ വി.വി.ഐ.പികൾ വരുമ്പോൾ അവരെ പിന്തുണക്കുകയാണ്​ എ​​ന്റെ ജോലി.

ആത്മഹത്യക്ക്​ വിട്ടുകൊടുക്കരുത്​

എന്നെ ആത്മഹത്യക്ക്​ വിട്ടുകൊടുക്കരുത്​. ഞാനും എ​​ന്റെ കുടുംബവും ആത്മഹത്യചെയ്​താൽ അതി​​ന്റെ ഉത്തരവാദിത്തം നിങ്ങൾ ഒാരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്​ന സുരേഷ്​ പറയുന്നു.

ആകെയുള്ള ഇടപെടൽ ഡിപ്ലോമാറ്റിക്​ കാർ​േഗായിൽ എ.സിയെ വിളിച്ച്​ സംസാരിച്ച്​ അതൊന്ന്​ ക്ലിയർ ചെയ്യണേ എന്നു​ പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാൻ സാക്ഷിയല്ല. ഇത്​ ജനങ്ങൾ അറിയണം. ഞാനെന്ന സ്​ത്രീയെ, അമ്മയെ ഇത്രയും ഫ്രെയിം ചെയ്​ത്​ മുഖ്യമന്ത്രിയും സ്​പീക്കറും ബാക്കിയുള്ള രാഷ്​ട്രീയ പ്രവർത്തകരെയും ചേർത്തുവെച്ച്​ പറഞ്ഞു പ്രചരിപ്പിക്കുന്നു. എന്നെ ഞാൻ അല്ലാതെയാക്കി. എന്നെയും എ​​ന്റെ കു​ടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടുനിർത്തി.

ഡിപ്ലോമാറ്റിക്​ കാർഗോയിൽ സ്വർണം കടത്തിയ എല്ലാവരെയും പിടികൂടണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിൽക്കാതെ അന്വേഷണവുമായി മു​ന്നോട്ടുപോകണം. സ്വപ്​നയുടെ മകൾ എസ്​.​എഫ്​.​െഎ ആണെന്ന്​ പറയുന്നു. എ​​ന്റെ മോളെ ആരെയെങ്കിലും കണ്ടി​ട്ടുണ്ടോ. എല്ലാ സൗകര്യങ്ങളും നൽകിയാണ്​ ഞാൻ മകളെ വളർത്തുന്നതെന്നും സ്വപ്​ന വിശദീകരിച്ചു.

കോൺസുലേറ്റി​​ന്റെ നിർദേശം അനുസരിക്കുക മാ​ത്രം ചെയ്​തു

ഡിപ്ലോമാറ്റി​​ന്റെ കാർഗോ ക്ലിയറാകാൻ താമസിച്ചപ്പോൾ ആവശ്യപ്പെട്ട പ്രകാരം അന്വേഷിക്കുകയായിരുന്നു. ഡിപ്ലോമാറ്റാണ്​ എന്നെ വിളിച്ചത്​. എ​​ന്റെ റോൾ എന്താണെന്ന്​ അറിയണം. കോൺസുലേറ്റി​​ന്റെ നിർദേശം അനുസരിക്കുക മാ​ത്രമാണ്​ ചെയ്​തത്​.

കരാറുകളുടെയും മീറ്റിങ്ങുകളുടെയും സത്യാവസ്​ഥ അന്വേഷിക്കണം. ഔദ്യോഗിക ചടങ്ങുകളുടെയും പരിപാടികളുടെയും ചിത്രങ്ങൾ ഉണ്ട്​. രാഷ്​ട്രീയ നേതൃത്വവുമായി ഇടപ്പെട്ടതും ജോലി ചെയ്​തതി​​ന്റെ ഭാഗമായാണ്​. മന്ത്രിസഭയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവരുമായി യാതൊരു ബന്ധവുമില്ല. യുഎഇ എനിക്ക്​ ജീവനാണ്​. യുഎഇയിൽ ജനിച്ചുവളർന്ന ഒരാളാണ്​ ഞാൻ. മറ്റൊന്നിലും പങ്കില്ല.

സരിത്ത്​ ജൂലൈ 15 വരെ കസ്​റ്റംസ്​ കസ്​റ്റഡിയിൽ

സ്വർണക്കടത്ത്​ കേസിൽ പിടിയിലായ സരിത്തിനെ കസ്​റ്റംസി​​ന്റെ ​കസ്​റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ്​ സരിത്തിനെ കസ്​റ്റഡിൽ വിട്ടത്​. ഇൗ മാസം 15 വരെയാണ്​ കസ്​റ്റഡി കാലാവധി.

അങ്കമാലിയിലെ കോവിഡ്​ പരിശോധന കേന്ദ്രത്ത​ിലെത്തിച്ച്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ കണ്ടെത്തിയതോടെ സരിത്തിനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കേസി​​ന്റെ തുടര​േന്വഷണത്തിന്​ സരിത്തി​​ന്റെ കസ്​റ്റഡി അനിവാര്യമാണെന്ന്​ കസ്​റ്റംസ്​ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്​റ്റംസി​​ന്റെ ആവശ്യം.

സരിത്തി​​ന്റെ ഫോൺ വിശദാംശങ്ങൾ കസ്​റ്റംസ്​ ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ സരിത്ത്​ നശിപ്പിക്കുകയും ഫോൺ ഫോർമാറ്റ്​ ചെയ്ത്​ കളഞ്ഞതായും ക​ണ്ടെത്തി. ഇൗ തെളിവുകൾ വീണ്ടെക്കാൻ സൈബർ, ഫോറൻസിക്​ വിദഗ്​ധരുടെ സഹായം ആവശ്യമുണ്ടെന്നും കസ്​റ്റംസ്​ കോടതിയെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.