1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2018

സ്വന്തം ലേഖകന്‍: കെഎസ്ആര്‍ടിസിയേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി കെഎസ്ആര്‍ടിസിയില്‍ തുടരുന്നു. ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.

പിഎസ്‌സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെഎസ്ആര്‍ടിസി ആസ്ഥാനത്തെത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്.

സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍നിന്നും ലോംഗ് മാര്‍ച്ച് നടത്തും. മുവായിരത്തിലധികം എം പാനല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ശക്തമായ സമരം നടത്താനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും. ജനുവരി രണ്ടാം തിയതി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഹൈക്കോടതി ഉത്തരവനുസരിച്ച് കെഎസ്ആര്‍ടി സിയിലെ 3,862 താല്‍ക്കാലിക കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.