1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2017

സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു. ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഓഗസ്റ്റ് ഏഴിന് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്.

ഇതിനെതിരെയാണ് ബിസിസിഐ ഹൈക്കോടതി ഡിവിഷന്‍ ബെ!ഞ്ചിനെ സമീപിച്ചത്. ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഹൈകോടതി വിധി മോശമായ തീരുമാനമാണെന്ന് ശ്രീശാന്ത് വിധി വന്നയുടന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ‘എനിക്ക് മാത്രം പ്രത്യേക നിയമം. യഥാര്‍ത്ഥ കുറ്റവാളികളെക്കുറിച്ച് എന്താണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനെക്കുറിച്ചും എന്താണ് പറയാനുള്ളത്. ലോധ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രതികളായ 13 പേരുടെ വിവരങ്ങള്‍ എന്താണ്? ആരും അത് അറിയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരും,’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.