1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

സ്വന്തം ലേഖകന്‍: മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിരെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. തം മാറി വിവാഹിതയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ സുപ്രീം കോടതിയെ സമീപിക്കും. താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയി എന്നു കാട്ടിയാണ് ഷഫീന്‍ പരമോന്നത കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

അതിനിടെ അതിനിടെ മാതാപിതാക്കള്‍ക്കൊപ്പം അഴിയാന്‍ താത്പര്യമില്ലെന്നും ഷഫീനൊപ്പം ജീവിക്കുന്നതാണ് ഇഷ്ടമെന്നും അറിയിച്ച് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് കത്തയച്ചു. കോടതി വിധിയെ തുടര്‍ന്ന് കൂട്ടിക്കൊണ്ട് പോകാന്‍ പോലീസിനൊപ്പം മാതാപിതാക്കള്‍ എത്തിയപ്പോള്‍ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു. തുടര്‍ന്ന് യുവതി താമസിക്കുന്ന ഹോസ്റ്റലില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. താന്‍ മതം മാറിയെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവില്‍ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.

മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സിറിയയിലേക്ക് പോകണമെന്നും അവിടെ ആടിനെ മേയ്ക്കണമെന്നുമാണ് പറയുന്നതെന്നും പിതാവ് അശോകന്‍ പറഞ്ഞു. ബുധനാഴ്ചയാണ് മതം മാറി വിവാഹം കഴിച്ച ഹോമിയോ വിദ്യാര്‍ത്ഥിനിയായ കോട്ടയം സ്വദേശിനിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനും സുരക്ഷ നല്‍കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും 23 വയസുകാരിയായ മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം സ്വദേശിയായ പിതാവ് അശോകനാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു മഞ്ചേരിയിലെ സത്യസരണി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇസ്ലാം മതം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും കഴിഞ്ഞ ജൂലൈയില്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ അഖില ബോധിപ്പിച്ചിരുന്നു.

തുടര്‍ന്ന് സഹായിയായി ഒപ്പമെത്തിയ സൈനബ എന്ന സ്ത്രീക്കൊപ്പം അഖിലയെ താല്‍ക്കാലികമായി വിട്ടയച്ചു.അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നു പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെയാണു വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഷഫീന്‍ ജഹാന്‍ എന്നയാളെ ഡിസംബര്‍ 19നു വിവാഹം കഴിച്ചെന്നു കോടതിയെ അഖില അറിയിച്ച മലപ്പുറം കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസല്‍ം സംഘം സെക്രട്ടറി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കു പണമടച്ചതിന്റെ രസീതും ഹാജരാക്കി.

എന്നാല്‍ ഹര്‍ജി പരിഗണനയിലിരിക്കേ വിവാഹം കഴിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേട്ടശേഷം വിവാഹം അസാധുവാണെന്നു വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.