1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം എട്ട് കോടി രൂപ വാങ്ങാന്‍ ആളില്ല. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ചിരിക്കുന്നത്. ഭാഗ്യവാനെ തേടിയുള്ള ഓട്ടത്തിലാണ് ഏജന്‍സിക്കാര്‍.

ടി.സി 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചുവന്ന മണ്ണിലെ ലോട്ടറി വില്‍പ്പനക്കാരനായ സന്തോഷ് കുതിരാന്‍ മേഖലയിലാണ് ടിക്കറ്റ് വിറ്റത്. ഇവിടെ ക്ഷേത്രത്തില്‍ കാണിക്കയിടാന്‍ ദീര്‍ഘദൂര ചരക്ക് വണ്ടികള്‍ നിര്‍ത്താറുണ്ട്. അവരാരെങ്കിലുമാണ് ടിക്കറ്റ് വാങ്ങിയതെങ്കില്‍ ഓണം ബംപര്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് എത്തിയിരിക്കുമെന്നാണ് കരുതുന്നത്.

അടുത്ത ദിവസം തന്നെ ഭാഗ്യവാന്‍ മറനീക്കി പുറത്ത് വരുമെന്നാണ് തൃശൂരുകാരുടെ പ്രതീക്ഷ. അതേസമയം ഗുരുവായൂരില്‍ വില്‍ക്കാതെ ബാക്കിയായ ലോട്ടറിക്ക് 50 ലക്ഷം രൂപ സമ്മാനം ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ രാമലിംഗമാണ് വില്‍ക്കാത്ത ലോട്ടറിയിലൂടെ ലക്ഷാധിപതി ആയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.