1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2018

സ്വന്തം ലേഖകന്‍: കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശയാത്ര; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെച്ചൊല്ലി ആശയക്കുഴപ്പം; അനുമതി മുഖ്യമന്ത്രിയ്ക്ക് മാത്രം. മന്ത്രിമാരുടെ വിദേശ പര്യടനം ബുധനാഴ്ച തുടങ്ങാനിരിക്കെ, രണ്ടാഴ്ച മുമ്പ് ഇതിനായി കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്ന കേന്ദ്രനിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും വരും ദിവസങ്ങളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും നിശ്ചയിച്ച ദിവസങ്ങളില്‍ യാത്ര നടക്കുമോ എന്ന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. 17 മുതല്‍ 22 വരെയാണു യാത്ര നിശ്ചയിച്ചിരുന്നത്.

വിദേശ മലയാളികള്‍ നേതൃത്വം നല്കുന്ന സംഘടനകളാണ് പല രാജ്യങ്ങളിലും മന്ത്രിതല സംഘത്തിന്റെ സ്‌പോണ്‍സര്‍മാര്‍. ചില സംഘടനകള്‍ രജിസ്‌ട്രേഷനോ മറ്റു നടപടിക്രമങ്ങള്‍ പാലിച്ചോ പ്രവര്‍ത്തിക്കുന്നതല്ലെന്നാണ് കേന്ദ്ര എംബസികള്‍ അറിയിച്ചത്. യാത്ര തടസ്സത്തിന് ഇതും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. മന്ത്രിമാരെ ക്ഷണിച്ചത് അംഗീകൃത സംഘടനകള്‍ തന്നെയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.