1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2018

സ്വന്തം ലേഖകന്‍: ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ ദിവസം മുതലാണ് തട്ടിപ്പ് വ്യാപകമായത്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ ആയാണ് തട്ടിപ്പ്.

ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാര്‍ജ് ബാലന്‍സ് കുത്തനെ താണു. മിസ്ഡ് കോള്‍ അവഗണിച്ചവര്‍ക്ക് പല തവണ വിളി വന്നു. അറ്റന്‍ഡു ചെയ്തവര്‍ക്കാകട്ടെ ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടപ്പെട്ടതായി പൊലീസ് വ്യക്തമാക്കുന്നു.

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കകയുമരുത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.