1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2018

സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്; അഭിമാന നേട്ടം 12 വര്‍ഷത്തിന് ശേഷം. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും.

മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 930 പോയിന്റ്. കോഴിക്കോടിന് 927 പോയിന്റ്. 12 വര്‍ഷത്തിന് ശേഷം പാലക്കാട് കൗമാര കലാ കിരീടത്തില്‍ മുത്തമിട്ടു. ഞായറാഴ്ച അര്‍ത്ഥ രാത്രിക്ക് ശേഷവും മത്സരം നീണ്ടു. യക്ഷഗാനത്തിന്റെ ഫലം വൈകിയതോടെ ഉദ്വേഗം ഇരട്ടിച്ചെങ്കിലും ഒടുവില്‍ കിരീടം പാലക്കാട് ഉറപ്പിച്ചു.

12 വര്‍ഷമായി കോഴിക്കോട് പുലര്‍ത്തി വന്ന ആധിപത്യമാണ് ആലപ്പുഴയില്‍ പാലക്കാട് മറികടന്നത്. ആതിഥേയരായ ആലപ്പുഴ 7 ആം സ്ഥാനത്താണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഇല്ലാതെയായിരുന്നു കലാമേള സംഘടിപ്പിച്ചത്. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു.

60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താനും തീരുമാനമായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.