1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2019

സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതാപ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി; സംസ്ഥാനത്ത് 35 പേര്‍ക്ക് കൂടി സൂര്യാഘാതം; ഇതുവരെ സൂര്യാഘാതം ഏറ്റത് 721 പേര്‍ക്ക്. സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. ഏപ്രിലില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ജലസംഭരണികള്‍ വറ്റിത്തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

ഞാ!യറാഴ്ച 35 പേര്‍ക്കുകൂടി സൂര്യാഘാതമേറ്റു. കഴിഞ്ഞ ഒരു മാസമായി 721 പേര്‍ക്കാണ് പൊള്ളലേറ്റത്. എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതം 13 പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുള്ള പൊള്ളലും 20 പേര്‍ക്ക് ശരീരത്തില്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടു. ഏപ്രില്‍ 2 വരെ വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് സിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ഇപ്പോള്‍ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതീവ ജാഗ്രത തുടരാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊടുംവേനലില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വളര്‍ത്തുമൃഗങ്ങള്‍ ചൂടുമൂലം കൂട്ടത്തോടെ ചത്തത് കണക്കിലെടുത്ത് കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടരുതെന്ന മുന്നറിയിപ്പ് മൃഗസംരക്ഷണ വകുപ്പും പുറപ്പെടുവിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.