1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2018

സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മലയാളി ജവാന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. മലയാളിയായ ബി.എസ്.എഫ് ജവാന്‍ ലാന്‍സ് നായിക് സാം എബ്രഹാം, ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജഗ്പാല്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാം. രണ്ട് ഗ്രാമീണരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രാജ്യാന്തര അതിര്‍ത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായതെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗറി ജില്ലയിലെ പോസ്റ്റുകള്‍ക്ക് നേരെ കനത്ത വെടിവെപ്പുണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ചെ 6.40 ഓടെയാണ് പാക് സൈനികര്‍ പ്രകോപനംകൂടാതെ വെടിവെപ്പ് തുടങ്ങിയത്. നാല് മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നു. രാജ്യാന്തര അതിര്‍ത്തിയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും മണിക്കൂറുകള്‍ നീണ്ടതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിയ്ക്കുന്നതിനിടെ ഗുരുഗതമായ പരിക്കേറ്റ ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളാണ് വെള്ളിയാഴ്ച വൈകീട്ടോടെ മരിച്ചത്. ഉത്തര്‍പ്രപദേശ് സ്വദേശിയാണ് മരിച്ച ജഗ്പാല്‍ സിങ് (49). രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പാക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.