1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: കുവൈത്തിലേക്കുള്ള ഉദ്യോഗര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഫീസ് കുറക്കില്ലെന്ന് ഖദാമത്ത്, പ്രതിഷേധം ശക്തം. മെഡിക്കല്‍ ടെസ്റ്റ് നടത്തുന്നതിനായി 12,000 രൂപ ഫീസ് ഈടാക്കുന്നത് കുറക്കാനാകില്ലെന്ന് മുംബൈയിലെ കുവൈത്ത് കോണ്‍സുലേറ്റില്‍ ഖദാമത്ത് മേധാവിയും കൗണ്‍സില്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഗാംക ഏജന്‍സി 3700 രൂപയ്ക്ക് നടത്തിയിരുന്ന പരിശോധനയക്കാണ് ഖദാമത്ത് മൂന്നിരട്ടി ഈടാക്കുന്നത്.

കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ അലി അബ്ദുള്ള അല്‍ സയ്ദ്, ഇന്ത്യയുടെ ചുമതലയുള്ള ഡയറക്ടര്‍ യൂസഫ് അല്‍ അലി എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. മുംബൈയിലെ കുവൈത്ത് കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കൗണ്‍സല്‍ ജനറല്‍ ഖദാമത്ത് പ്രതിനിധികളുമായി ചര്‍ച്ചനടത്തി. മെഡിക്കല്‍ ടെസ്റ്റിന് 12000 എന്നത് കുറക്കാനാകില്ലെന്ന് ഖദാമത്ത് ചര്‍ച്ചയില്‍ നിലപാടെടുത്തു.എന്നാല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് പണം തിരിച്ചുകൊടുക്കാം. കാലതാമസം ഒഴിവാക്കാനായി ഓണ്‍ലൈന്‍ വഴി ഫീസടക്കാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുമുള്ള സംവിധാനം ഒരുക്കാം എന്നീ കാര്യങ്ങള്‍ ഖദാമത്ത് സമ്മതിച്ചു.

അതിന് ന്യായീകരണമായി അവര്‍ പറഞ്ഞത് മെഡിക്കല്‍ നടത്തുന്ന ലാബുകള്‍ക്ക് നാലായിരം നല്‍കണം മറ്റ് ഫീസുകളും ചെലവുകളും കൂടി ഉള്‍പെടുമ്പോള്‍ 12000 എന്നതുക അധികമല്ല എന്നാണ്. സുരക്ഷ ഉറപ്പാക്കുമെങ്കില്‍ കേരളത്തിലെ സെന്റര്‍ തുറക്കാമെന്നും ഖദാമത്ത് വ്യക്തമാക്കി. റിക്രൂട്ടിങ് ഏജന്‍സികളുടെ സംഘടനയായ ഐപെപ്‌സില്‍ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു

ടെസ്റ്റിന് ഖദാമത്ത് 12000 ഈടാക്കുമ്പോള്‍ നേരത്തെ ടെസ്റ്റ് നടത്തിയ ഗാംകയാകട്ടെ 3700 രൂപമാത്രമാണ് ഈടാക്കുന്നത്. രണ്ടുപേരും നടത്തുന്നത് ഒരേ പരിശോധനയാണെന്നിരിക്കെ മൂന്നിരട്ടി ഫീസീടാക്കുന്ന ഖദാമത്തിന്റെ നടപടി വിവാദമായ പശ്ചത്തലത്തിലായിരുന്നു ചര്‍ച്ച. ഖദാമത്ത് കടും പിടുത്തം ആവര്‍ത്തിക്കുന്നതോടെ പ്രവാസികാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെടണം എന്ന ആവശ്യം ശക്തമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.