1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2015

സ്വന്തം ലേഖകന്‍: ജീവിതത്തിനും മരണത്തിനും ഇടയില്‍ ഊയലാടുന്ന ജീവനുമായി യുദ്ധ മേഖലകളില്‍ പിച്ചവക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ പ്രതിനിധിയാകുകയാണ് ക്യാമറയെ തോക്കെന്ന് തെറ്റിധരിച്ച് ഇരു കൈകളും ഉയര്‍ത്തി നില്‍ക്കുന്ന പിഞ്ചു കുഞ്ഞ്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചിത്രം ലോകമാകെ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഫോട്ടോജേണലിസ്റ്റായ നാദിയ അബുഷബാനാണ് ചിത്രം പകര്‍ത്തിയത്. ക്യാമറയുമായി മുന്നിലേക്ക് വന്ന ഫോട്ടോഗ്രാഫറിന് മുന്നില്‍ നാല് വയസ്സ് മാത്രമുള്ള ഈ പെണ്‍കുട്ടി ഇരു കൈകളുമുയര്‍ത്തി നിന്ന് കീഴടങ്ങിയതായി അറിയിക്കുകയായിരുന്നു. ചിത്രത്തിലുള്ള കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അല്‍ജസീറക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാദിയ അബു ഷബാന്‍ ഗാസ സ്വദേശിയാണ്.

ഫോട്ടോയുടെ ആധികാരിതയില്‍ സംശയമുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം പിന്നീട് അന്താരാഷ്ട്ര മാധ്യങ്ങളും ഏറ്റെടുത്തു. മധ്യ പൂര്‍വ ദേശത്തെ ഒരുപാടു സാധാരണക്കാരെ കൊന്നൊടുക്കിയ, ഇപ്പോഴും തുടര്‍ന്നും കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെ മുഖ്യ പ്രതീകമായി ചിത്രം ഇതിനകം മാറിക്കഴിഞ്ഞു. 2011 മാര്‍ച്ചില്‍ ആരംഭിച്ച സിറയന്‍ കലാപത്തില്‍ 3 മില്യണ്‍ കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ വീട് നഷ്ടപ്പെട്ടവര്‍ ആകുകയോ ചെയ്തിട്ടിണ്ടെന്നാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.