1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ തന്നെ വൃദ്ധരാകുന്ന അസുഖം ബാധിച്ച ഡല്‍ഹിയിലെ കുട്ടികള്‍ രാജ്യത്തിന്റെ വേദനയാകുന്നു. കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങളിലാണ് ചെറു പ്രായത്തില്‍ തന്നെ വൃദ്ധരുടെ ശരീര പ്രത്യേകതകള്‍ ഉടലെടുത്തത്. അഞ്ചലിക്ക് ഏഴു വയസ്സും കേശവിന് 18 മാസവും മാത്രമേ പ്രായമായിട്ടുള്ളു. പക്ഷേ ഇരുവരുടെയും ശരീരപ്രകൃതി വൃദ്ധരുടേതാണ്.

തൊലികള്‍ ചുക്കിചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് വേദനയുമാണ് ഇരുവരുടേയും പ്രധാന പ്രശ്‌നം. ഡോകടര്‍മാരും കുട്ടികളുടെ ഈ രോഗാവസ്ഥയ്ക്കു മുമ്പില്‍ നിസഹായരാവുകയാണ്. തന്റെ മുഖവും ശരീരവും മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാണെന്നത് ഈ കുട്ടികളെ വേദനിപ്പിക്കുന്നു. കളിയാക്കലുകളാണ് പലപ്പോഴും ഈ കുട്ടികളെ തേടിയെത്തുന്നത്. സ്‌കൂളില്‍ തങ്ങളെ മുത്തശ്ശനെന്നും മുത്തശ്ശിയെന്നുമാണ് വിളിക്കുന്നതെന്ന് ഈ കുട്ടികള്‍ പറയുന്നു.

മക്കളുടെ ഈ അവസ്ഥയില്‍ സങ്കടപ്പെടാനല്ലാതെ ഒന്നും ചെയ്യാനാവുന്നില്ല അച്ഛനായ ശത്രുഘ്‌നന്‍ രജക്കിനും അമ്മ റിങ്കി ദേവിക്കും. കുട്ടികളുടെ ചേച്ചിയായ ശില്‍പയുടെ ശരീരം സാധാരണ കുട്ടികളുടെതുപോലെ തന്നെയാണ്. അപൂര്‍വ്വ ജനിതക രോഗങ്ങളായ പ്രഗേറിയയുടെയും ക്യൂട്ടിക് ലാക്‌സയുടെയും ഇരകളാണ് ഈ കുട്ടികള്‍. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ല. രോഗം ബാധിച്ചവര്‍ 13 വയസ്സിനപ്പുറം ജീവിക്കാറില്ല എന്നതും മാതാപിതാക്കളെ ദു:ഖിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.