1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി കിമ്മിനെ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ല. ഉത്തര കൊറിയ നടത്തേണ്ട ആണവ നിരായുധീകരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാ വിഷയമായി. ചരിത്രം സൃഷ്ടിച്ച പ്രഥമ കിംട്രംപ് ഉച്ചകോടി ജൂണില്‍ സിംഗപ്പൂരിലായിരുന്നു.

കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയ അണവനിരായുധീകരണം നടത്തുമെന്ന വാഗ്ദാനം ട്രംപിന് കിം നല്കുകയുണ്ടായി. എന്നാല്‍ ഉത്തര കൊറിയയുടെ തുടര്‍ നടപടികളില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പോംപിയോ ഇതു നാലാം വട്ടമാണ് ഉത്തര കൊറിയയിലെത്തുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.