1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ വീണ്ടും പിണങ്ങി; ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപനം. ബുധനാഴ്ച്ച നടത്താനിരുന്ന ഉന്നതതല ചര്‍ച്ച റദ്ദാക്കിയതായി ഉത്തര കൊറിയ വ്യക്തമാക്കി. അമേരിക്ക ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ചയും ഇതോടെ സംശയത്തിന്റെ നിഴലിലായതായി ഉത്തരകൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളെ ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയില്‍ നടക്കുന്ന സൈനികനീക്കം പാന്‍മുംജോം അതിര്‍ത്തിയിലെ സമാധാനഗ്രാമത്തില്‍ വച്ച് നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയേയും സമാധാന ശ്രമത്തേയും ബാധിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ കൃത്യമായ പദ്ധതികളോടെയുള്ള നീക്കത്തിന്റെ ഭാഗമാണ് അമേരിക്കദക്ഷിണകൊറിയ സംയുക്ത നീക്കമെന്ന വിലയിരുത്തലിനേ തുടര്‍ന്നാണ് ഉത്തര കൊറിയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ 27ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രണ്ടാം ഘട്ടചര്‍ച്ചയില്‍ ഉയര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഉത്തര കൊറിയയുടെ ഏകീകരണ കമ്മിറ്റി ചെയര്‍മാന്‍ റി സോണ്‍ ഗ്വോണിന്റെ നേതൃത്വത്തിലുള്ള 29 അംഗ പ്രതിനിധികളും ദക്ഷിണകൊറിയയുടെ ഏകീകരണ വകുപ്പു മന്ത്രി ജോ മ്യോംഗ് ഗ്യോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും തമ്മിലായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.