1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍. അധികാരശ്രേണിയില്‍ രണ്ടാമനും സൈനികമേധാവിയുമായ ജനറല്‍ ഹാംഗ് പ്യോംഗ് സോയെ ഏകാധിപതി കിം ജോംഗ് ഉന്‍ വധശിക്ഷയ്ക്കു വിധേയനാക്കിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുനാളായി ജനറലിനെ കാണാനില്ലാത്തതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരികാന്‍ കാരണം.

കിമ്മിനു ശേഷം ഏറ്റവും കരുത്തനായ നേതാവെന്നാണ് ജനറല്‍ ഹാംഗ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൈനിക കാര്യങ്ങളില്‍ അന്തിമവാക്കായ മിലിട്ടറി പോളിറ്റ് ബ്യൂറോയുടെ ഡയറക്ടറായിരുന്നു ജനറല്‍ ഹാംഗ്. ഒക്ടോബര്‍ 13 മുതല്‍ അദ്ദേഹത്തെ കാണാനില്ല.ജനറല്‍ ഹാംഗിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കിം വോണ്‍ഹോംഗിനെയും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് മിലിട്ടറി പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയ ശേഷം ശിക്ഷയ്ക്കു വിധേയരാക്കിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കിം വോണ്‍ഹോംഗിനു ജയില്‍ ശിക്ഷയാണു നല്കിയത്.തുടര്‍ന്ന് ജനറല്‍ ഹാംഗിനെ ഡെത്ത് സ്‌ക്വാഡ് വകവരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏകാധിപതി കിമ്മിന്റെ സംഘത്തിലെ പ്രധാനി കൂടിയായിരുന്നു ജനറല്‍ ഹാംഗ്. ഉത്തരകൊറിയയുടെ ആണവപദ്ധതികളിലടക്കം അദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. ഏതാനും ദിവസം മുന്പു നടന്ന പ്രതിരോധ കോണ്‍ഫറന്‍സിലടക്കം ജനറല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.