1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2015

സ്വന്തം ലേഖകന്‍: അശ്രദ്ധകൊണ്ട് 19 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് 14 വര്‍ഷം തടവ്. ഇരുത്തിയൊന്‍പതുകാരിയായ കിഞ്ചല്‍ പട്ടേല്‍ എന്ന യുവതിക്കാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇവരുടെ അശ്രദ്ധയാലാണ് 19 മാസം മാത്രം പ്രായമുള്ള ആദിത്യന്‍ ശിവകുമാര്‍ മരിച്ചതെന്നു കണ്ടെത്തിയതിനാലാണ് ശിക്ഷ. നേരത്തെ കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

നാല്‍പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണമെന്നാണ് കരുതിയിരുന്നതെങ്കിലും അത് 14 വര്‍ഷമായി കുറയ്ക്കുകയായിരുന്നു എന്നാണ് സൂചന. യുഎസ് വംശജയല്ലാത്തതിനാല്‍ ശിക്ഷാ കാലാവധി അവസാനിക്കുമ്പോള്‍ ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മാതാപിതാക്കളായ ശിവകുമാര്‍ മണി, തെന്‍മൊഴി രാജേന്ദ്രന്‍ എന്നിവരും കേസില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പരുക്കേല്‍ക്കുന്ന സാഹചര്യത്തിലാക്കിയതിനും അന്വേഷണം തടസ്സപ്പെടുത്തിയതിനുമാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുട്ടിക്ക് മുറിവുണ്ടായ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.

കുഞ്ഞിന്റേത് ഒരു കൊലപാതകമാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ മുറിവുകളാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.