1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

സ്വന്തം ലേഖകന്‍: അടുക്കള ഒരു ലാബാണ്‍ ഫെയ്‌സ്ബുക്കില്‍ വൈറലായി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത. ഉപജില്ലാ കലോത്സവത്തിലെ കവിതാമത്സരത്തിന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെഴുതിയ പന്ത്രണ്ടു വരികളുള്ള കൊച്ചു കവിതയിലാണ്
അടുക്കള ഒരു ലാബാകുന്നതും അവിടെ നേരം പുലരുന്നതുമുതല്‍ ഇരുട്ടാവുന്നതുവരെ പണിയെടുക്കുന്ന അമ്മ കരിപുരണ്ട, കേടുവന്ന, തനിയെ സ്റ്റാര്‍ട്ടാകുന്ന ഒരു മെഷീനാകുന്നതും.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാമത്സരത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത വിഷയം അടുക്കളയായിരുന്നു. അടുക്കളയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പുലാപറ്റ എം.എന്‍.കെ.എം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ കടലാസിലേക്ക് പകര്‍ത്തിയത് ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ്.

സ്‌നേഹയുടെ കവിതയില്‍ അടുക്കള ഒരു ലാബായിരുന്നു. അവിടെ നേരം പുലരുന്നതുമുതല്‍ ഇരുട്ടുന്നത് വരെ പണിയെടുക്കുന്ന അമ്മ കരിപുരണ്ട, കേടുവന്ന, തനിയെ സ്റ്റാര്‍ട്ടാകുന്ന ഒരു മെഷീനും. ആ മെഷീന്‍ നിത്യവും സോഡിയം ക്ലോറൈഡ് ഉത്പാദിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് അവളുടെ കവിത അവസാനിക്കുന്നത്.

രചനകള്‍ വിലയിരുത്തിയ അധ്യാപകരെ അത്ഭുതപ്പെടുത്തിയ ഈ കവിത പാലക്കാട് എലമ്പിലാശ്ശേരി കെ.എ.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച, ചെര്‍പ്പുളശ്ശേരി ഉപജില്ലാകലോത്സവം പ്രോഗ്രാം കമ്മിറ്റിയംഗമായ പി.എം.നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒട്ടേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട കവിത ഇപ്പോള്‍ ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.