1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: അമേരിക്കയിലെ സൗത്ത് കരോലീനയില്‍ ക്ലു ക്ലക്‌സ് ക്ലാനും കറുത്തവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷം. വംശീയത പ്രോത്സാഹിപ്പിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്ന കോണ്‍ഫെഡറേറ്റ് പതാകയുമായി സൗത്ത് കരോലൈനയില്‍ നടന്ന പ്രകടനത്തിലാണ് സംഘര്‍ഷമുണ്ടായത്.

വെളുത്ത വര്‍ഗക്കാരുടെ അധീശത്വത്തില്‍ വിശ്വസിക്കുന്ന കെകെകെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘കു ക്‌ളക്‌സ് ക്‌ളാന്‍’ എന്ന സംഘടനയിലെ നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനം സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ ആസ്ഥാനത്തിനു മുന്നില്‍ കറുത്ത വര്‍ഗക്കാര്‍ ഇവരെ എതിരിട്ടതോടെ സംഘര്‍ഷാവസ്ഥയായി. കൂടുതല്‍ സംഘര്‍ഷമുണ്ടാകുന്നതിന് മുമ്പ് പ്രകടനക്കാരെ പൊലീസ് അറസ്റ്റ്‌ചെയ്തു നീക്കി.

കോണ്ടഫെഡറേറ്റ് പതാക നവനാസികളായ വെള്ളക്കാര്‍ കറുത്തവര്‍ക്കെതിരായ വംശീയ വിരുദ്ധതയുടെ പ്രതീകമായാണ് കാണുന്നത്. സൗത്ത് കരോലൈന സര്‍ക്കാര്‍ ആസ്ഥാനത്ത് വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്ന കോണ്ടഫെഡറേറ്റ് പതാക കഴിഞ്ഞയാഴ്ച എടുത്തുമാറ്റിയിരുന്നു. ഇതേ പതാക വഹിച്ച അക്രമി കറുത്ത വര്‍ഗക്കാരുടെ പള്ളിയില്‍ നടത്തിയ വെടിവെപ്പില്‍ സെനറ്ററുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു പതാക നീക്കം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.