1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2016

പുത്തന്‍കളം ജോസ്: ജപമാല മാസത്തിന്റെ ആരംഭത്തില്‍ പ്രഥമ ക്‌നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം. ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വര്‍ഷവും കരുണയുടെ വര്‍ഷവും ആചരിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെ നിമിഷങ്ങള്‍. ജപമാല മാസത്തിലെ ആരംഭ ദിനം തന്നെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ക്‌നാനായ ചാപ്ലിയന്‍സി അനുവദിച്ചതിനു ശേഷം ആദ്യമായി നടത്തപ്പെടുന്നു. യുകെയിലെ പ്രഥമ ക്‌നാനായ തിരുന്നാളിന് തിരുന്നാള്‍ സന്ദേശം ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപീകൃതമായ പ്രസ്റ്റന്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്.

ഇംഗ്ലണ്ടിലെ മലയാളികള്‍ക്ക് എന്നെന്നും ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ വീണ്ടുമൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം സമ്മാനിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ വീണ്ടുമൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ദേവാലയവും പരിസരങ്ങളും കൊടിത്തോരണങ്ങളാലും പുഷ്പാലംകൃതമായ അലങ്കാരങ്ങളാലും അതിമനോഹരമായിരിക്കും.

ഭക്തിസാന്ദ്രമായ ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബാന, ഹൃദയസ്പര്‍ശിയായ വചനസന്ദേശം, വിശ്വാസം പ്രഘോഷിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം, ദൈവാനുഗ്രഹം പെയ്‌തൊഴുകുന്ന സമാപനാശിര്‍വാദം, നയന മനോഹരമായ കലാപരിപാടികള്‍, പ്രൗഢ ഗംഭീരമായ മതബോധന വാര്‍ഷികവും പൊതുസമ്മേളനവും നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും.

പ്രഥമ ക്‌നാനായ തിരുന്നാളിന് യുകെയില്‍ അങ്ങോളമിങ്ങോളമുള്ള കോട്ടയം അതിരൂപതാംഗങ്ങള്‍ എത്തുമ്പോള്‍ വിശ്വാസ സാഗരത്തെ വരവേല്‍ക്കുവാന്‍ ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.