1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2016

സ്വന്തം ലേഖകന്‍: പഞ്ചാബില്‍ പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നാണ് കത്തികള്‍ നീക്കം ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42 കാരന്റെ സ്‌കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. സ്‌കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്‌കോപ്പി പരിശോധനയും മെഡിക്കല്‍ സംഘം നടത്തി. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഈ പോലീസ് കോണ്‍സ്റ്റബിള്‍. താന്‍ തന്നെ കത്തികള്‍ വിഴുങ്ങുകയായിരുന്നെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് നാല്‍പ്പതോളം കത്തികള്‍ ഇയാള്‍ അകത്താക്കിയത്. ഡോ. ബി.ബി ഗോയല്‍, ഡോ. രജീന്ദര്‍ രാജന്‍, ഡോ. ആരതി മല്‍ഹോത്ര, ഡോ. അനിത, ഡോ. ജിതേന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.