1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: നവംബര്‍ 20 മുതല്‍ നാലു മാസത്തേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. റണ്‍വേ പുനര്‍നിര്‍മാണം നടത്തേണ്ടതിനാലാണ് ഇതെന്ന് സിയാല്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

പകല്‍ സമയത്തെ വിമാന സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റണമെന്ന് വിമാന കമ്പനികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 20ന് തുടങ്ങുന്ന റണ്‍വെ റീ കാര്‍പെറ്റിങ് 2020 മാര്‍ച്ച് 28 വെര നീളും. ഈ സമയത്ത് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. പകല്‍ സമയത്തെ സര്‍വീസുകളെല്ലാം രാത്രിയിലേക്ക് മാറ്റും.

എല്ലാ വിമാനത്താവളങ്ങളും പത്ത് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും നടത്തേണ്ട റണ്‍വേ പുനര്‍നിര്‍മാണമാണ് കൊച്ചിയിലും നടത്തുന്നത്. 1999 ലാണ് കൊച്ചി വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരത്തിലുള്ള ആദ്യ റീ കാര്‍പെറ്റിങ് 2009 ല്‍ നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല