1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടന തിയ്യതി വിവാദമാകുന്നു, പ്രധാനമന്ത്രി വിദേശത്തായിരിക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നത് ഗൂഡാലോചനയെന്ന് ബിജെപി, മോദിയുടെ സമ്മതിത്തിനായി കാക്കുകയാണെന്ന് പിണറായി. കൊച്ചി മെട്രോ 30 ന് ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. അതോടെ അതോടെ പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ ആരോപണവുമായി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി.

പ്രധാനമന്ത്രി സ്ഥലത്തില്ലാത്ത സമയം നോക്കി തന്നെ ഉദ്ഘാടനം നടത്തണമെന്ന് സര്‍ക്കാരിന് എന്താണ് വാശിയെന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള സാമാന്യ മര്യാദ സര്‍ക്കാര്‍ കാട്ടണമെന്നും കുമ്മനം പറഞ്ഞു.

തുടര്‍ന്ന് കടംകമ്പള്ളിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും എന്നാല്‍, അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നുമാണു കടകംപള്ളി പറഞ്ഞത്. പ്രധാനമന്ത്രിയുടെ സൗകര്യാര്‍ത്ഥം ഉദ്ഘാടനം ഒന്നോരണ്ടോ ദിവസം വൈകിയാലും പ്രശ്‌നമില്ല. എന്നാല്‍, അത് അനന്തമായി നീട്ടാനാവില്ലെന്നും കടകംപള്ളി പറഞ്ഞു.

ഏതോ തെറ്റിദ്ധാരണയുടെ ഭാഗമായാണ് ഉദ്ഘാടനം 30നു നടക്കുമെന്ന രീതിയില്‍ പ്രചാരണമുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. ഇതു തെറ്റാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിതന്നെ നിര്‍വഹിക്കും. പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തില്ലെന്നു വ്യക്തമാക്കിയാലേ മറ്റൊരു സാധ്യത ആലോചിക്കേണ്ടതുള്ളൂ. ഉദ്ഘാടനത്തീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മേയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നടത്തും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം ജൂണ്‍ 7, 8 തീയതികളില്‍ നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസാക്കിസ്ഥാനിലേക്കു പോകും. അതിനുശേഷം യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.