1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യാലക്ഷമിയും ഡെ കെയറിലെ ആയ ലത ഉണ്ണിയുമാണ് മരിച്ചത്. ഒരു കുട്ടിയും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയായിറ്റുന്നു അപകടം.

ഡ്രൈവര്‍ അനില്‍കുമാര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലുണ്ടായിരുന്ന കുട്ടി അപകടനില തരണം ചെയ്തു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് വാനില്‍ ഉണ്ടിയുന്നത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട് ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.