1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2019

സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഏറ്റവും മനോഹരമായ നിമിഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകരോട് നിശബ്ദരാകാന്‍ പറഞ്ഞതായിരുന്നു. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ചപ്പോഴായിരുന്നു കോലിയുടെ ഇടപെടല്‍. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ആരാധകരുടെ പ്രവൃത്തിയില്‍ കോലി ക്ഷമ ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരമായ നിക്ക് കോമ്പ്ടണ്‍. കാണികളോട് കൂവല്‍ നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാന്‍ പറയാനും കോലിക്ക് അവകാശമില്ലെന്നാണ് കോമ്പ്ടണ്‍ പറയുന്നത്. ട്വിറ്റര്‍ വീഡിയോയിലൂടെ ആയിരുന്നു കോമ്പ്ടണ്‍ന്റെ പ്രതികരണം.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് സ്മിത്തിനെ കാണികള്‍ കൂവിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് വിലക്ക് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കാണികളുടെ പരിഹാസം. എന്നാല്‍ ബാറ്റിങ് നിര്‍ത്തി കാണികള്‍ക്ക് നേരെ തിരിഞ്ഞ് കൂവല്‍ അവസാനിപ്പിച്ച് കൈയടിക്കാന്‍ പറയുകയായിരുന്നു കോലി. അതിനിടെ സ്മിത്തിന് കൈ കൊടുക്കുകയും ചെയ്തു കോലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല