1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2019

സ്വന്തം ലേഖകന്‍: മാച്ചിന് വരാതെ വിരാട് കോഹ്‌ലി എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിനൊപ്പം? വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യം! സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സണ്ണി ലിയോണിനൊപ്പം ഇതാരെന്ന് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. സാക്ഷാല്‍ വിരാട് കോഹ്‌ലി തന്നെയോ എന്ന സംശയത്തോടെ പലരും വീഡിയോ വീണ്ടും വീണ്ടും കാണുന്നു.

ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിരാട് കോഹ്‌ലിയുമായി വളരെയധികം സാദൃശ്യം തോന്നുന്ന മുഖമുള്ള ഔരു വ്യക്തിയാണ് സണ്ണിക്കൊപ്പം എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് കയ്യിലേന്തി നടക്കുന്നത്. ക്രിക്കറ്റ് മാച്ച് വിട്ട് താരം ഇതെന്താണ് സണ്ണിക്കൊപ്പം കറങ്ങുന്നതെന്നാണ് ആരാധകരുടെ സംശയം. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം സണ്ണി ലിയോണിനൊപ്പം കോഹ്‌ലിയല്ല, സണ്ണിയുടെ മാനേജര്‍ സണ്ണി രജനിയാണെന്നും വാദങ്ങളുണ്ട്. സണ്ണിയുടെ മാനേജര്‍ക്ക് വിരാടിന്റെ മുഖഛായുണ്ടെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല, വീഡിയോ എടുത്ത് വൈറലാക്കിയതിനും തന്നെ വിരാട് കോഹ്‌ലിയുമായി ഉപമിച്ചതിനും വൈറല്‍ ഭയനിയോട് സണ്ണി രജനി പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലെ ഐപിഎല്‍ മാച്ചായിരുന്നു ഞായറാഴ്ച്ച. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 118 റണ്‍സിന് വിജയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.