1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2019

സ്വന്തം ലേഖകൻ: പ്രശസ്ത കൊറിയന്‍ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജപ്പാനില്‍ ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു ഹാരയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഗൂ ഹാര. മരണകാരണമെന്ന് വ്യക്തമല്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചെത്തിയശേഷം ഇന്‍സ്റ്റഗ്രാമില്‍ ഗുഡ്‌ബൈ എന്നു പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഹാര. ഇതിനു ശേഷമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. കാര എന്ന പോപ്പ് സംഘത്തിനൊപ്പമാണ് ഗൂ ഹാര പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ക്യൂപിഡ് സ്‌റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതല്‍ സോളോ സ്റ്റേജ് ഷോകൾ നടത്തിത്തുടങ്ങിയ ഗൂ ഹാരയ്ക്ക് കൊറിയയിൽ മാത്രമല്ല ലോകമൊട്ടാകെ ആരാധകരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.